
ഹാക്കർമാർക്കെതിരെ മുന്നറിയിപ്പ് നൽകി; പിന്നാലെ 'ഡിറ്റക്റ്റീവ്' പണം തട്ടി | Video
ഫോൺ തട്ടിപ്പിന് ഇരയായ കുവൈറ്റ് പൗരന് മുഴുവൻ കാശും നഷ്ടമായി. ഏകദേശം 37,000 ദിനാർ അതായത് ഏകദേശം ഒരു കോടിയോളം രൂപയാണ് നഷ്‍ടമായത്. ഒരു ഡിറ്റക്റ്റീവ് ആണെന്ന വ്യാജേനയാണ് തട്ടിപ്പുകാരൻ വിളിച്ചത്. ഒരു പ്രാദേശിക ഫോൺ കോളിൽ നിന്നാണ് തട്ടിപ്പ് ആരംഭിച്ചത്. ഹാക്കർമാർ ഇയാളുടെ അക്കൗണ്ട് ഹാക്ക് ചെയ്യാൻ ശ്രമിക്കുന്നുണ്ടെന്ന് പറഞ്ഞ് ഇയാളെ തെറ്റിദ്ധരിപ്പിച്ചു.
പണം നഷ്പ്പെടാതിരിക്കാൻ മുൻകരുതലുകൾ എടുക്കണമെന്ന് വിശ്വസിപ്പിച്ച് കാർഡ് നമ്പർ, പിൻ, മൊബൈൽ ഫോണിലേക്ക് അയച്ച ഒരു OTP തുടങ്ങിയ രഹസ്യ വിവരങ്ങൾ പറഞ്ഞകൊടുക്കാൻ നിർബന്ധിച്ചു. ഇതിനെ തുടർന്ന് തട്ടിപ്പുകാരൻ അക്കൗണ്ടിൽ നിന്നും പണം മുഴുവനും ചോർത്തി. ഇപ്പോൾ ഇരയുടെ അക്കൗണ്ടിൽ ആകെ ഉള്ളത് നാല് ദിനാർ മാത്രമാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.