വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് ലക്ഷങ്ങൾ; ഒളിവിലായ പ്രതിയെ പഞ്ചാബിൽ നിന്നും പിടികൂടി കേരള പൊലീസ്

മാട്ടുക്കട്ട സ്വദേശി ജിനുമോൻ ജോൺസണാണ് അറസ്റ്റിലായത്
overseas job scam accused arrested from punjab by kerala police

ജിനുമോൻ ജോൺസൺ

Updated on

ഇടുക്കി: വിദേശ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ. ഇടുക്കി മാട്ടുക്കട്ട സ്വദേശി ജിനുമോൻ ജോൺസണാണ് പിടിയിലായത്. സംഭവത്തിനു ശേഷം ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പഞ്ചാബിൽ നിന്നുമാണ് കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തത്.

വിദേശ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ പ്രതി പഞ്ചാബിലുണ്ടെന്ന് പൊലീസിനു വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൊഹാലിയിൽ നിന്നും പ്രതിയെ പിടികൂടിയത്.

മാട്ടുക്കട്ടയിൽ ജനസേവന കേന്ദ്രം നടത്തിയിരുന്ന ഇയാൾക്കെതിരേ കട്ടപ്പന പൊലീസ് നാലു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഉപ്പുതറ സ്റ്റേഷനിലും ഇയാൾക്കെതിരേ സമാന കേസുകളുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com