ഡിഎംകെ നേതാവ് കൊലക്കേസിൽ അറസ്റ്റിൽ

ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയെന്ന് ആരോപിച്ച് മുൻവൈരാഗ്യത്തിന്‍റെ പേരിൽ കാറിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്
Tamilnadu DMK chief arrested

DMK leader arrested after running SUV over a man

Updated on

ചെന്നൈ: തിരുപ്പൂരിൽ ഡിഎംകെ പ്രതിനിധിയായ പഞ്ചായത്ത് പ്രസിഡന്‍റ് വിനായകം പളനിസ്വാമിയെ പൊലീസ് കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്തു. ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയെന്ന് ആരോപിച്ച് മുൻവൈരാഗ്യത്തിന്‍റെ പേരിൽ കാറിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്.

സ്വകാര്യ റോഡ് പഞ്ചായത്തിനു നൽകാത്തതിനെ തുടർന്ന് പളനിസ്വാമി നൽകിയ പരാതിയെച്ചൊല്ലി ഉണ്ടായ തർക്കമാണ് മുൻവൈരാഗ്യത്തിനു കാരണമെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.

മരിച്ച പളനിസ്വാമി എന്ന വ്യക്തി ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്തുകൊണ്ടിരിക്കുമ്പോൾ, മദ്യലഹരിയിലായിരുന്ന പ്രതി വാഹനം ഇടിപ്പിക്കുകയായിരുന്നെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് പൊലീസ് കൊലപാതക കുറ്റത്തിന് വിനായകത്തിനെതിരേ കേസ് രജിസ്റ്റർ ചെയ്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com