വിവാഹത്തിന് സമ്മതിച്ചില്ല; മാതാപിതാക്കളുൾപ്പെടെ 13 കുടുംബാംഗങ്ങളെ കൊലപ്പെടുത്തി യുവതിയും കാമുകനും

അജ്ഞാതരോഗമോ ഭക്ഷ്യവിഷബാധയോ ആവാം മരണകാരണം എന്നാണ് ആദ്യം സംശയിച്ചത്
pakistani girl arrested for killing 13 members of her family
വിവാഹത്തിന് സമ്മതിച്ചില്ല; മാതാപിതാക്കളുൾപ്പെടെ 13 കുടുംബാംഗങ്ങളെ കൊലപ്പെടുത്തി യുവതിയും കാമുകനും
Updated on

ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ മാതാപിതാക്കളുൾപ്പെടെ 13 കുടുംബാഗങ്ങളെ വിഷം നൽകി കൊലപ്പെടുത്തിയ യുവതിയും കാമുകനും പൊലീസ് പിടിയിൽ. പ്രണയിച്ച ആളെ വിവാഹം കഴിക്കാൻ വീട്ടുകാർ അനുവാദം നൽകാതിരുന്നതിനാലാണ് 13 പേരെയും കൊലപ്പെടുത്തിയതെന്നാണ് യുവതിയുടെ മൊഴി. ഷെയ്‌സ്ത ബ്രോഹി, കാമുകന്‍ അമീര്‍ ബക്ഷി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

അജ്ഞാതരോഗമോ ഭക്ഷ്യവിഷബാധയോ ആവാം മരണകാരണം എന്നാണ് ആദ്യം സംശയിച്ചത്. കൂട്ടുകുടുംബത്തിലെ പതിമ്മൂന്നംഗങ്ങള്‍ മരിക്കുകയും ഷെയ്‌സ്ത മാത്രം രക്ഷപ്പെടുകയും ചെയ്തതിനെ തുടർന്ന് സംശയം തോന്നിയ പൊലീസ് യുവതിയെ ചോദ്യം ചെയ്യുകയായിരുന്നു. അമീര്‍ ബക്ഷി കൈമാറിയ വിഷം ഷെയ്‌സ്ത ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ വിഷം ഉള്ളില്‍ച്ചെന്നാണ് എല്ലാവരുടേയും മരണമെന്ന് കണ്ടെത്തിയതോടെ പൊലീസ് അന്വേഷണം ത്വരിതപ്പെടുത്തി. തുടര്‍ന്നാണ് ഷെയ്‌സ്തയെ ചോദ്യം ചെയ്യുകയും കുറ്റം തെളിയിക്കുകയുമായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com