പാലക്കാട്ട് യുവതിക്കു നേരെ ആസിഡ് ആക്രമണം; മുൻ ഭർത്താവ് പിടിയിൽ

രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാർ ചേർന്നാണ് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.
acid attack illustration
acid attack illustrationfile

പാലക്കാട്: ഒലവക്കോട് താണാവിൽ യുവതിക്കു നേരെ ആസിഡ് ആക്രമണം. താണാവിൽ ലോട്ടറി കട നടത്തുന്ന ഒലവക്കോട് സ്വദേശിനി ബർക്കിനയ്ക്ക് നേരേയാണ് ആസിഡ് ആക്രമണമുണ്ടായത്. ബർക്കിനയുടെ മുൻ ഭർത്താവ് തമിഴ്നാട് സ്വദേശി കാജാ ഹുസൈനാണ് ആക്രമണം നടത്തിയത്.

തിങ്കളാഴ്ച രാവിലെ 7 മണിയോടെയായിരുന്നു സംഭവം. രാവിലെ കടയിലെത്തി ഇരുവരും തമ്മിൽ ആദ്യം തര്‍ക്കമുണ്ടായി. പിന്നീട് ഇയാൾ കൈയില്‍ കരുതിയ ആസിഡ് മുഖത്തൊഴിക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ ഓടി രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാർ ചേർന്നാണ് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.

സാരമായി പൊള്ളലേറ്റ ബർക്കിന പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കാജാ ഹുസൈനെ പാലക്കാട് നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. ബര്‍ക്കിനയും ഭര്‍ത്താവും ഏറെക്കാലമായി പിരിഞ്ഞുതാമസിക്കുകയാണ്. ഇതിനെ തുടര്‍ന്നുണ്ടായ അസ്വാരസ്യങ്ങളാണ് അക്രമണത്തിന് കാരണമെയതെന്നാണ് പൊലീസിന്‍റെ നിഗമനം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com