കോയമ്പത്തൂരിലെത്തി ഭാര്യയെ കൊലപ്പെടുത്തിയ മധ്യവയസ്കൻ പാലക്കാടെത്തി സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

കോയമ്പത്തൂരിലുള്ള ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കാറ് ഓടിച്ച് നാട്ടിലെത്തിയ ഇയാൾ ജീവനൊടുക്കുകയായിരുന്നു
palakkad found man shot dead after killing wife

കോയമ്പത്തൂരിലുള്ള ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പാലക്കാട് മധ്യവയസ്കന്‍ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Updated on

പാലക്കാട്: വണ്ടാഴിയിൽ മധ്യവയസ്കന്‍ വെടിയേറ്റ് മരിച്ച നിലയിൽ. പാലക്കാട് സ്വദേശി കൃഷ്ണകുമാറാണ് (50) വെടിയുതിർത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കൃഷ്ണകുമാറിനെ വീടിന് മുന്നിൽ മരിച്ച നിലിയിൽ കണ്ടെത്തുകയായിരുന്നു. എയർഗണിൽനിന്ന് സ്വയം വെടിയുതിർത്തതെന്നാണ് പ്രാഥമിക നിഗമനം.

അതേസമയം, ഇയാളുടെ കോയമ്പത്തൂരിലുള്ള ഭാര്യയും കൊല്ലപ്പെട്ടതായാണ് വിവരം. ഇയാൾ കോയമ്പത്തൂരിലുള്ള ഭാര്യ സംഗീതയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം കാറ് ഓടിച്ച് നാട്ടിലെത്തി സ്വയം വെടിയുതിർത്ത് ജീവനൊടുക്കുകയായിരുന്നു. ഇവർക്ക് കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ഭാര്യക്ക് മറ്റ് ബന്ധങ്ങളുണ്ടെന്ന് സംശയിച്ചാണ് കൊലപാതകമെന്നുമാണ് വിവരം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com