പാലക്കാട് ഭര്‍ത്താവ് യുവതിയെ വെട്ടിക്കൊന്നു

ആക്രമണത്തിന് ശേഷം ഭര്‍ത്താവ് സ്ഥലത്തു നിന്നും കടന്നുകളഞ്ഞു.
Palakkad husband hacked the woman to death
Palakkad husband hacked the woman to death

പാലക്കാട്: നല്ലേപ്പള്ളിയില്‍ യുവതിയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ. മാണിക്കത്ത് കളം സ്വദേശിനി ഊര്‍മ്മിള (32 ) ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് കൊഴിഞ്ഞാമ്പാറ സ്വദേശി സജീഷിനെയാണ് ചിറ്റൂർ പൊലീസാണ് കസ്റ്റഡിയിലെടുത്തത്. 

ചൊവ്വാഴ്ച രാവിലെയാണ് സംഭവം. കുടുംബപ്രശ്‌നങ്ങളെത്തുടര്‍ന്ന് ഇരുവരും പിണങ്ങിക്കഴിയുകയായിരുന്നു. തുടർന്ന് ഇന്നു രാവിലെ ഭര്‍ത്താവ് ഊര്‍മ്മിളയുടെ വീട്ടിലെത്തി ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും ചെയ്തുവെന്നാണ് വിവരം. പിന്നീട് ജോലിക്ക് പോകുന്ന വഴി സമീപത്തെ പാടത്തുവച്ച് ഇയാൾ ഊര്‍മ്മിളയെ ആക്രമിക്കുകയായിരുന്നു.

വെട്ടേറ്റു വീണു കിടക്കുന്നത് കണ്ട നാട്ടുകാര്‍ ഇവരെ ഉടന്‍ ചിറ്റൂര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ആക്രമണത്തിന് ശേഷം ഭര്‍ത്താവ് സ്ഥലത്തു നിന്നും കടന്നുകളഞ്ഞു. അക്രമം നടത്തിയ ആയുധം പാടത്തിന് സമീപത്തു നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

അതേസമയം, തൃശൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു. ഒളരിക്കര സ്വദേശി ശ്രീരാഗ് (26) ആണ് മരിച്ചത്. ഇയാളുടെ സഹോദരനും കുത്തേറ്റു. വാക്കുതർക്കം പിന്നീട് സംഘട്ടനമായി മാറി കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു എന്നാണ് വിവരം. തിങ്കളാഴ്ച രാത്രി 11.30 യോടെയാണ് സംഭവം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com