

ആറാം ക്ലാസുകാരിയെ മദ്യം നൽകി പീഡിപ്പിച്ചു; പാലക്കാട്ട് അധ്യാപകൻ പിടിയിൽ
representative image
പാലക്കാട്: സ്കൂൾ വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകൻ പിടിയിൽ. പാലക്കാട് മലമ്പുഴയിലെ യുപി സ്കൂളിലെ അധ്യാപകനായ അനിലാണ് പിടിയിലായത്. കഴിഞ്ഞ നവംബർ 29 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
സ്പെഷ്യൽ ബ്രാഞ്ചിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അധ്യാപകൻ പിടിയിലായത്. കുട്ടിയെ ക്വാട്ടേഴ്സിലെത്തിച്ച് മദ്യം നൽകിയ ശേഷം പീടിപ്പിക്കുകയായിരുന്നു.
കുട്ടി ഈ വിവരം കൂട്ടുകാരോട് പറഞ്ഞതാണ് വഴിത്തിരിവായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അധ്യാപകൻ പിടിയിലായത്.