ഓഫീസ് സമയത്ത് സ്വകാര്യവ്യക്തിയുടെ ഭൂമി അളക്കുന്നതിനിടെ പാലക്കാട് വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

ഇയാളുടെ കൈവശമുണ്ടായിരുന്ന 4,000 രൂപ സ്വകാര്യവ്യക്തികളിൽ നിന്ന് ലഭിച്ചതാണെന്നും മുഹമ്മദ് ഗൗസി വിജിലൻസ് ഉദ്യോഗസ്ഥരോട് സമ്മതിച്ചു
ഓഫീസ് സമയത്ത് സ്വകാര്യവ്യക്തിയുടെ ഭൂമി അളക്കുന്നതിനിടെ പാലക്കാട് വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

പാലക്കാട്: ഓഫീസ് സമയത്ത് സ്വകാര്യവ്യക്തിയുടെ ഭൂമി അളക്കുന്നതിനിടെ വിജിലൻസ് പിടിയിൽ. പുതുശ്ശേരി സെൻട്രൽ വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ മുഹമ്മദ് ഗൗസിയാണ് വിജിലൻസ് പിടിയിലായത്.

ഇയാളുടെ കൈവശമുണ്ടായിരുന്ന 4,000 രൂപ സ്വകാര്യവ്യക്തികളിൽ നിന്ന് ലഭിച്ചതാണെന്നും മുഹമ്മദ് ഗൗസി വിജിലൻസ് ഉദ്യോഗസ്ഥരോട് സമ്മതിച്ചു. ജീവനക്കാർ ഉച്ചതിരിഞ്ഞ് സ്വകാര്യവ്യക്തികളുടെ ഭൂമി അളക്കാൻ പോവുന്നു എന്ന രഹസ്യവിവരത്തെ തുടർന്നാണ് വിജിലൻസ് പരിശോധന നടത്തിയത്. സർട്ടിഫിക്കറ്റുകൾക്കായി ഓഫീസിലെത്തുന്നവരിൽ നിന്നു വില്ലേജ് ഓഫീസർ കൈക്കൂലി വാങ്ങുനുണ്ടെന്നും പരാതികളിൽ പറയുന്നു. വിജിലൻസ് ഇൻസ്പെക്ടർ ഫിലിപ്പ് സാമിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com