പാലക്കാട് പട്ടാപ്പകൽ യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; നാട്ടുകാർ പ്രതിയെ പിടികൂടി

യുവതിയെ ബലം പ്രയോഗിച്ച് ഓട്ടോറിക്ഷയിൽ കയറ്റാന്‍ ശ്രമം
palakkad woman attacked daylight accused held

പാലക്കാട് പട്ടാപ്പകൽ യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; നാട്ടുകാർ പ്രതിയെ പിടികൂടി

file image

Updated on

പാലക്കാട്: പാലക്കാട് നഗരത്തിൽ പട്ടാപ്പകൽ യുവതിക്ക് നേരെ ആക്രമണം. സുൽത്താൻ പേട്ട ജംഗ്ഷനിലാണ് സംഭവം. വഴിയിലൂടെ നടന്ന് പോവുകയായിരുന്ന യുവതിയെ ബലം പ്രയോഗിച്ച് ഓട്ടോറിക്ഷയിൽ കയറ്റാന്‍ ശ്രമം.

ഊട്ടി സ്വദേശിയാണ് യുവതിയെ മർദ്ദിച്ച് ഓട്ടോയിൽ കയറ്റാൻ ശ്രമിച്ചത്. നാട്ടുകാർ സംഭവം കണ്ട് ഓടിക്കൂടിയതോടെയാണ് യുവതി രക്ഷപ്പെട്ടത്. തൂടർന്ന് നാട്ടുകാർ ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് പൊലീസ് അറിയിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com