വടക്കഞ്ചേരിയിൽ യുവതിയെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് കസ്റ്റഡിയിൽ

മരണവാർത്ത അറിഞ്ഞെത്തിയ കുടുംബം മകൾക്ക് എന്തുപറ്റിയെന്ന് ചോദിച്ചപ്പോൾ തനിക്ക് കൈയബദ്ധം പറ്റിയെന്ന് പ്രദീപ് പറഞ്ഞതായും കുടുംബം വെളിപ്പെടുത്തി
palakkad young woman death at husbands home

വടക്കഞ്ചേരിയിൽ യുവതിയെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് കസ്റ്റഡിയിൽ

file image

Updated on

വടക്കഞ്ചേരി: പാലക്കാട് വടക്കഞ്ചേരിയിൽ യുവതിയെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. കാരപ്പറ്റ് കുന്നുംപ്പള്ളി സ്വദേശി നേഘ സുരേഷാണ് (25) മരിച്ചത്. ഭർത്താവ് പ്രദീപ് ഉപദ്രവിക്കുമായിരുന്നെന്നും മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു.

മരണവാർത്ത അറിഞ്ഞെത്തിയ കുടുംബം മകൾക്ക് എന്തുപറ്റിയെന്ന് ചോദിച്ചപ്പോൾ തനിക്ക് കൈയബദ്ധം പറ്റിയെന്ന് പ്രദീപ് പറഞ്ഞതായും കുടുംബം വെളിപ്പെടുത്തി. 5 വർഷം മുൻപായിരുന്നു ഇവരുടെ വിവാദം. ഇവർക്കിടയിൽ പ്രശ്നങ്ങളുണ്ടായിരുന്നതായും പ്രദീപ് നേഘയെ അടിക്കുമായിരുന്നെന്നും കുടുംബം പറയുന്നു.

കുഴഞ്ഞു വീഴുകയായിരുന്നെന്ന് കാട്ടിയാണ് ഭർത്താവ് നേഘയെ ആശുപത്രിയിലെത്തിക്കുന്നത്. എന്നാൽ കഴുത്തിൽ ദുരൂഹമായ പാടുള്ളതിനാൽ ആശുപത്രി അധികൃതർ പൊലീസിനെ ബന്ധപ്പെടുകയായിരുന്നു. സംഭവത്തിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. പോസ്റ്റു മോർട്ടത്തിന് ശേഷം മാത്രമേ അപകട കാരണം വ്യക്തമാവൂ എന്ന് അധികൃതർ അറയിച്ചു. ഭർത്താവ് പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com