

അഷിക
പാനൂർ: കണ്ണൂർ ചെണ്ടയാട് അധ്യാപികയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെണ്ടയാട് മഞ്ഞക്കാഞ്ഞിരം ദീപിക ഗ്രൗണ്ടിന് സമീപം കുനിയിൽ ചമ്പടത്ത് അഷികയാണ് (31) മരിച്ചത്. പാട്യം വെസ്റ്റ് യുപി സ്കൂൾ അധ്യാപികയായിരുന്നു. ഇതേ സ്കൂളിലെ ബസ് ഡ്രൈവർ ശരത്താണ് ഭർത്താവ്.
കുടുംബ പ്രശ്നമാണ് മരണത്തിന് കാരണമെന്നാണ് നിഗമനം. ഒരിക്കൽ വിവാഹ മോചനം വരെ എത്തിയ ബന്ധം വീണ്ടും മുന്നോട്ട് കൊണ്ടു പോവുകയായിരുന്നു.
ഭർതൃ വീട്ടിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിത്. അഷികയുടെ കുടുംബം പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ആരോപണം.