ലഹരിക്ക് പണം കണ്ടെത്താൻ‌ പിഞ്ചു കുഞ്ഞുങ്ങളെ വിറ്റു; മാതാപിതാക്കളടക്കം 4 പേർ അറസ്റ്റിൽ‌

ആൺകുട്ടിയെ വിറ്റയാളെ കണ്ടെത്തിയ പൊലീസ് കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തലേക്ക് മാറ്റി
Baby - Representative Image
Baby - Representative Image
Updated on

മുംബൈ: ലഹരിക്ക് പണം കണ്ടെത്താൻ 52 ദിവസം പ്രായമുള്ള പെൺകുട്ടിയെയും 2 വയസു പ്രായമുള്ള ആൺകുഞ്ഞിനെയും വിറ്റ മാതാപിതാക്കൾ ഉൾപ്പെടെ 4 പേർ അറസ്റ്റിൽ. പെൺകുഞ്ഞിനെ 14,000 രൂപയ്ക്കും ആൺകുട്ടിയെ 60,000 രൂപയ്ക്കുമാണ് വിറ്റത്.

ആൺകുട്ടിയെ വിറ്റയാളെ കണ്ടെത്തിയ പൊലീസ് കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തലേക്ക് മാറ്റി. പെൺകുട്ടിക്കായുള്ള അന്വേഷണം തുടരുകയാണ്. മാതാപിതാക്കളായ ഷംസീർ ഖാൻ, സാനിയ ഖാൻ, ഏജന്‍റ് ഉഷ, ആൺകുട്ടിയെ വാങ്ങിയ ഷക്കീൽ എന്നിവരാണ് പിടിയിലായത്. സഹോദരി പൊലീസിന് പരാതി നൽകിയതോടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com