ഒരു മാസം പ്രായമുള്ള കുഞ്ഞിനെ ഒരു ലക്ഷം രൂപയ്ക്ക് വിറ്റു മാതാപിതാക്കൾ

ഇടനിലക്കാരൻ വഴിയാണ് മാതാപിതാക്കൾ കുഞ്ഞിനെ വിറ്റത്
Representative image

പ്രതീകാത്മക ചിത്രം

Updated on

ഹൈദരാബാദ്: നവജാത ശിശുവിനെ വിൽപ്പന നടത്തി രക്ഷിതാക്കൾ. ഒരു മാസം പ്രായമുള്ള ആൺകുഞ്ഞിനെ ഒരു ലക്ഷം രൂപയ്ക്കാണ് വിറ്റത്. തെലങ്കാനയിലെ മഹബൂബ്നഗർ ജില്ലയിലെ തെലുഗുഗുഡം ഗ്രാമത്തിലാണ് സംഭവം.

ഇടനിലക്കാരൻ വഴിയാണ് മാതാപിതാക്കൾ കുഞ്ഞിനെ വിറ്റത്. ഇതുസംബന്ധിച്ച് ശിശു സംരക്ഷണ സർവീസ് അധികൃതർക്ക് വിവരം ലഭിച്ചിരുന്നു. തുടർന്ന് അധികൃതർ നൽകിയ പരാതി പ്രകാരം കേസെടുത്ത് അന്വേഷണം നടത്തിയ പൊലീസ് വാങ്ങിയ ആളിൽ നിന്ന് കുഞ്ഞിനെ രക്ഷപ്പെടുത്തി. നിലവിൽ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാണ് കുഞ്ഞ്.

കൂലിപണിക്കാരാണ് കുഞ്ഞിന്‍റെ മാതാപിതാക്കൾ. ജൂണിലാണ് കുഞ്ഞ് ജനിച്ചത്. രണ്ടാഴ്ച മുൻപാണ് ഇവർ കുഞ്ഞിനെ വിറ്റത്. വിൽപ്പന നടത്തിയ കുഞ്ഞിനെ കൂടാതെ ദമ്പതികൾക്ക് മറ്റു രണ്ടു ആൺകുട്ടികളും ഒരു പെൺകുട്ടിയുമുണ്ട്. അതേസമയം കുഞ്ഞിനെ വിൽപ്പന നടത്താനുള്ള കാരണത്തെ കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്. സംഭവത്തിൽ പൊലീസ് ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

logo
Metro Vaartha
www.metrovaartha.com