Pariyaram native arrested for morphing and circulating a picture of a minor girl
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; പരിയാരം സ്വദേശി പിടിയിൽ file

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; പരിയാരം സ്വദേശി പിടിയിൽ

പരിയാരം സ്വദേശി സച്ചിനാണ് അറസ്റ്റിലായത്
Published on

പരിയാരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചിത്രം സമൂഹമാധ‍്യമങ്ങളിലൂടെ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രതി പിടിയിൽ. പരിയാരം സ്വദേശി സച്ചിനാണ് അറസ്റ്റിലായത്. പരിയാരം പൊലീസ് പോക്സോ കേസെടുത്തതിന് ശേഷം ഒളിവിൽ പോയ പ്രതിയെ ശനിയാഴ്ച രാത്രി നെല്ലിക്കാംപൊയിലിൽ വച്ചാണ് പിടികൂടിയത്. 2023 അവസാനമാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചിത്രം മോർഫ് ചെയ്ത് ഇൻസ്റ്റഗ്രാമിലും മറ്റ് സമൂഹമാധ‍്യമങ്ങളിലൂടെയും പ്രചരിപ്പിച്ചെന്നായിരുന്നു കേസ്. 2022ൽ സമാനമായ സംഭവത്തിൽ സച്ചിൻ അറസ്റ്റിലായിരുന്നു. അമ്മയുടെയും മകളുടെയും ഇരുപതിലേറെ ചിത്രങ്ങളാണ് ഇത്തരത്തിൽ സോഷ‍്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചത്. കുടുംബവുമായി അടുത്ത ബന്ധമുള്ളവരാണ് സംഭവത്തിന് പിന്നില്ലെന്ന് പൊലീസിന് മനസിലായെങ്കിലും പരാതി നൽകാനും മറ്റുമായി സച്ചിൻ ഇവരോടൊപ്പം ഉണ്ടായിരുന്നതിനാൽ സംശയിച്ചില്ല.

logo
Metro Vaartha
www.metrovaartha.com