

രണ്ട് കോടി രൂപയുടെ മയക്കുമരുന്നുമായി തൃശൂർ സ്വദേശി പിടിയിൽ
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ മയക്കുമരുന്നുമായി യാത്ര്കകാരൻ പിടിയിൽ. 974.5 ഗ്രാം മെത്താംഫെറ്റമിനുമായി തൃശൂർ സ്വദേശിയാണ് പിടിയിലായത്. ഡിആർഐ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ.
മസ്കത്തിൽ നിന്നാണ് ഇയാൾ കരിപ്പൂരിലെത്തിയത്. രണ്ട് കോടിയോളം രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് പ്രതിയിൽ നിന്നും കണ്ടെടുത്തത്.