പിടിഎ യോഗത്തിനിടെ ക്ലാസിൽ അതിക്രമിച്ചുകയറി പ്രധാനാധ്യാപികയെ മർദിച്ചു; യുവാവ് അറസ്റ്റിൽ

ഇയാൾ എന്തിനാണ് സ്കൂളിൽ വന്നതെന്നോ അധ്യാപികയോട് എന്തെങ്കിലും വ്യക്തിവൈരാഗ്യമുള്ളതായോ അറിവില്ല.
pathanamthitta crime news
പിടിഎ യോഗത്തിനിടെ ക്ലാസിൽ അതിക്രമിച്ചുകയറി പ്രധാനാധ്യാപികയെ മർദിച്ചു; യുവാവ് അറസ്റ്റിൽvideo screenshot
Updated on

പത്തനംതിട്ട: മലയാലപ്പുഴ കോഴികുന്നത്ത് പിടിഎ യോഗത്തിനിടെ പ്രധാനാധ്യാപികയെ മർദ്ദിച്ചെന്ന് പരാതി. കെഎച്ച്എംഎൽപിഎസ് പ്രഥമാധ്യാപിക ഗീതാ രാജാണ് പരാതി നൽകിയത്. സംഭവത്തിൽ പ്രദേശവാസി വിഷ്ണു നായരെ പൊലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച വൈവീട്ട് 3.45 ഓടെയായിരുന്നു സംഭവം. പിടിഎ യോഗം നടക്കുന്നതിനിടെ വിഷ്ണു അസഭ്യ വർഷവുമായി ക്ലാസ് മുറിയിൽ കയറി വരുകയും യോഗം നടക്കുന്നതിനാൽ പുറത്തുപോകന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാൾ പോവാൻ തയ്യാറായില്ല. പിന്നാലെ ഇയാൾ പ്രഥമാധ്യാപികയോട് കയർക്കുകയും മർദിക്കുകയും ചെയ്തു എന്നാണ് പരാതിയിലുള്ളത്.

ഇയാൾ ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥിയാണ്. എന്നാൽ വിഷ്ണു എന്തിനാണ് സ്കൂളിൽ വന്നതെന്നോ അധ്യാപികയോട് എന്തെങ്കിലും വ്യക്തിവൈരാഗ്യമുള്ളതായോ അറിവില്ല. ഇയാളെ ചോദ്യംചെയ്യുന്നതിലൂടെ അക്രമത്തിനുള്ള കാരണം വ്യക്തമാകുമെന്ന് പൊലീസ് കരുതുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com