

ജോബി
പത്തനംതിട്ട: വടശേരിക്കര സ്വദേശി ജോബിയെ ബന്ധുവീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. മരിച്ച ജോബിയുടെ സുഹൃത്ത് വിശാഖ് കേസിൽ ഒന്നാം പ്രതിയും ബന്ധു രെജി രണ്ടാം പ്രതിയുമാണ്.
ബന്ധുവീട്ടിൽ വച്ച് നടന്ന മദ്യ സത്ക്കാരത്തിനിടെ സുഹൃത്ത് വിശാഖ് കത്തികൊണ്ട് ജോബിയുടെ കൈത്തണ്ടയിൽ കുത്തുകയായിരുന്നു. ഈ മുറിവിലൂടെ രക്തം വാർന്നാണ് ജോബി മരിച്ചതെന്ന് പൊലീസ് പറയുന്നു.
മദ്യപാനത്തിനിടെ ജോബി അസഭ്യം പറഞ്ഞതാണ് പ്രകോപനമായതെന്ന് കരുതുന്നു. വെള്ളിയാഴ്ചയാണ് ബന്ധു വീട്ടിൽ പരുക്കുകളോടെ ജോബിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.