
കോഴഞ്ചേരി: കോയിപ്രം പുല്ലാട് അയിരക്കാവ് പാടത്ത് യുവാവിനെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ . അയിരക്കാവ് പാറയ്ക്കൽ പ്രദീപ് (35) എന്നയാളുടെ മൃതദേഹമാണ് ഇന്ന് രാവിലെ പാടത്ത് ചെളിയിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മോൻസി എന്നയാളാണ് പിടിയിലായത്.
മോൻസിയുടെ ഭാര്യയുമായുള്ള പ്രദീപിന്‍റെ ബന്ധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. മാരാമണിൽ നിന്നാണ് പ്രതി മോൻസി പിടിയിലായത്.