
പത്തനംതിട്ട : ആറന്മുള പൊലീസ് സ്റ്റേഷൻ പരിധിയിൽ 14 വയസ്സായ പെൺകുട്ടിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ ഒരാളെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു.
മല്ലപ്പുഴശ്ശേരി വില്ലേജിൽ പുന്നക്കാട് സിതാര ഭവനം വീട്ടിൽ വിഷ്ണു (28 ) ആണ് ഇന്ന് അറസ്റ്റിലായത് . 2020 ൽ നടന്ന സംഭവം സി ഡബ്ല്യു സിക്ക് കിട്ടിയ പരാതി പ്രകാരം കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്.
തുടർന്ന് ആറന്മുള പൊലീസിന് കൈമാറിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്താണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ നാളെ (18) കോടതിയിൽ ഹാജരാക്കും.