

പത്തനംതിട്ട : ബാർബർ ഷോപ്പിലെത്തിയ 11 വയസ്സുള്ള ആൺകുട്ടികൾക്കുനേരേ ലൈംഗികാതിക്രമം കാട്ടിയാളെ മലയാലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിൻകര മണലൂർ മേലേ പുത്തൻവീട്ടിൽ ചന്ദ്രൻ (62) ആണ് പിടിയിലായത്.
മേയിലെ അവസാന ആഴചയിലൊരു ദിവസം കുട്ടികൾ പ്രതി ജോലിചെയ്യുന്ന മലയാലപ്പുഴ മുക്കുഴിയിലെ ബാർബർ ഷോപ്പിൽ മുടിവെട്ടിയ്ക്കാനെത്തിയപ്പോഴായിരുന്നു ലൈംഗികാതിക്രമം. വിവസ്ത്രരാക്കിയശേഷം ലൈംഗികാതിക്രമം കാട്ടുകയായിരുന്നു. വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസം വനിതാ പൊലീസ് വീടുകളിലെത്തി കുട്ടികളുടെ മൊഴികൾ എടുത്തു . തുടർന്ന് പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനും, ഭീഷണിപ്പെടുത്തലിനും പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരവും 2 കേസുകൾ രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു .
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ് ഐ കിരണിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. സംഘത്തിൽ എസ് സി പി ഓമാരായ ശ്രീരാജ്, ഇർഷാദ്, സി പി ഓമാരായ സുഭാഷ്, അരുൺ, അമൽ എന്നിവരാണുള്ളത്.