താലൂക്ക് ആശുപത്രിയിൽ രോഗിയുടെ ആക്രമണം; ഡോക്‌ടർ ഉൾപ്പെടെ 5 പേർക്ക് പരിക്ക്

നഴ്സിങ് മുറിയിൽ അതിക്രമിച്ച് ക‍യറി കത്രിക കൈക്കലാക്കിയ ഇയാൾ യാതൊരു പ്രകോപനവുമില്ലാതെ അക്രമം സൃഷ്ടിക്കുകയായിരുന്നു
താലൂക്ക് ആശുപത്രിയിൽ രോഗിയുടെ ആക്രമണം; ഡോക്‌ടർ ഉൾപ്പെടെ 5 പേർക്ക് പരിക്ക്
Updated on

ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയിൽ ജീവനക്കാർക്കു നേരെ രോഗിയുടെ ആക്രമണം. കാപ്പിൽ സ്വദേശി ദേവരാജനാണ് അതിക്രമം കാട്ടിയത്. ആക്രമണത്തിൽ ഡോക്‌ടർ ഉൾപ്പെടെ 5 പേർക്ക് പരിക്കേറ്റു.

വ്യാഴാഴ്ച ഉച്ചക്കായിരുന്നു സംഭവം. കാലിന് മുറിവേറ്റതിനെത്തുടർന്ന് ചികിത്സക്കെത്തിയതായിരുന്നു ദേവരാജൻ. നഴ്സിങ് മുറിയിൽ അതിക്രമിച്ച് ക‍യറി കത്രിക കൈക്കലാക്കിയ ഇയാൾ യാതൊരു പ്രകോപനവുമില്ലാതെ അക്രമം സൃഷ്ടിക്കുകയായിരുന്നു.

നഴ്സിനെ അക്രമിക്കുന്നത് കണ്ട് ചോദ്യം ചെയ്ത സുരക്ഷാജീവനക്കാരനായ മധുവിന് കുത്തേറ്റു. മാത്രമല്ല പ്രതിയെ കീഴടക്കാൻ ശ്രമിക്കുന്നതിനിടെ ഹോംഗാർഡ് വിക്രമിനും കുത്തേറ്റു. ഇവർക്കു പുറമേ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ഷാഹിന, ജീവനക്കാരായ രാമചന്ദ്രൻ, മനോജ് , പൊലീസുകാരായ ശിവകുമാർ, ശിവൻ തുടങ്ങിയവർക്കും പരിക്കേറ്റു. സംഭവത്തിൽ ജീവനക്കാർ പ്രതിഷേധിച്ചെങ്കിലും, മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച പ്രതി ചികിത്സയിലാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com