അങ്കമാലിയിൽ രണ്ടായിരത്തോളം പായ്ക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പിടിയിൽ

അങ്കമാലി പഴയ മാർക്കറ്റിന് സമീപത്തു നിന്നുമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്
person was arrested with around 2000 packs of prohibited tobacco products in Angamaly
മുണ്ടാടൻ കുര്യൻ (68)

കൊച്ചി: രണ്ടായിരത്തോളം പായ്ക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പോലീസ് പിടിയിൽ. അങ്കമാലി ചർച്ച് നഗറിൽ മുണ്ടാടൻ കുര്യൻ (68) നെയാണ് അങ്കമാലി പൊലീസ് പിടികൂടിയത്. അങ്കമാലി പഴയ മാർക്കറ്റിന് സമീപത്തു നിന്നുമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

ചാക്കിൽ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലാണ് ഹാൻസ് കണ്ടെത്തിയത്. വൻ വിലയ്ക്ക് യുവാക്കൾക്കിടയിലാണ് വിൽപ്പന. ഇതരസംസ്ഥാനങ്ങളിൽ നിന്നും പച്ചക്കറി കയറ്റി വരുന്ന വാഹനങ്ങളിലാണ് ഇയാൾക്ക് ഹാൻസ് എത്തിച്ചിരുന്നത്. സബ് ഇൻസ്പെക്ടർ എൻ.എസ് റോയി, എ.എസ്.ഐ സജീഷ്, സീനിയർ സി.പി.ഒ മാരായ പി.ജെ ജോമോൻ , അജിതാ തിലകൻ , സി.എസ് അനിൽ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Trending

No stories found.

Latest News

No stories found.