പെരുമ്പാവൂരിൽ 54 കന്നാസുകളിലായി വൻ സ്പിരിറ്റ് വേട്ട; കോട്ടയത്തേക്കുള്ള ലോഡെന്ന് വിവരം

ലോഡ് കർണാടക ഹുബ്ലിയിൽ നിന്ന്
perumbavoor huge spirit hunt
പെരുമ്പാവൂരിൽ 54 കന്നാസുകളിലായി വൻ സ്പിരിറ്റ് വേട്ട; കോട്ടയത്തേക്കുള്ള ലോഡെന്ന് വിവരം
Updated on: 

കൊച്ചി: പെരുമ്പാവൂരിൽ വൻ സ്പിരിറ്റ് വേട്ട. തവിട് നിറച്ച ചാക്കുകൾക്ക് ഇടയിൽ കടത്താൻ ശ്രമിച്ച സ്പിരിറ്റാണ് എക്സൈസ് എൻഫോഴ്സ്മെന്‍റ് സംഘം പിടികൂടിയത്.

54 കന്നാസുകളിലായി ഏകദേശം 1,800 ലിറ്ററിലേറെ സ്പിരിറ്റുണ്ടെന്ന് എക്സൈസ് വ്യക്തമാക്കി. സംഭവത്തിൽ കോട്ടക്കൽ സ്വദേശി ബാബു, ചാലക്കുടി സ്വദേശി വിനോദ് എന്നിവരെ കസ്റ്റഡിയിലെടുത്തു.

രഹസ്യ വിവരത്തെ തുടർന്നു നടത്തിയ പരിശോധനയിൽ മണ്ണൂരിൽ വച്ചാണ് എക്സൈസ് സംഘം ലോറി പിടികൂടുന്നത്. കർണാടക ഹുബ്ലിയിൽ നിന്ന് കോട്ടയത്തേക്കുള്ള ലോഡാണ് ഇതെന്ന് ഇവർ സമ്മതിച്ചതായാണ് വിവരം.