പെരുമ്പാവൂരിൽ രാത്രികാലങ്ങളിൽ കറങ്ങി നടന്ന് ടോറസ് ലോറിയിൽ നിന്നും ബാറ്ററി മോഷ്ടിക്കുന്ന രണ്ടുപേർ പിടിയിൽ

പെരുമ്പാവൂരിൽ രാത്രികാലങ്ങളിൽ കറങ്ങി നടന്ന് ടോറസ് ലോറിയിൽ നിന്നും ബാറ്ററി മോഷ്ടിക്കുന്ന രണ്ടുപേർ പിടിയിൽ

ബിനോയിക്ക് പെരുമ്പാവൂർ പുത്തൻകുരിശ്, അയ്യമ്പുഴ കാലടി , അങ്കമാലി, ഹിൽപാലസ്, ചാലക്കുടി തുടങ്ങിയ സ്റ്റേഷനുകളിലായി 25 ഓളം മോഷണക്കേസുകൾ ഉണ്ട്

പെരുമ്പാവൂർ: രാത്രികാലങ്ങളിൽ സ്കൂട്ടറിൽ കറങ്ങി നടന്ന് പാർക്ക് ചെയ്തിരിക്കുന്ന ടോറസ് ലോറികളിൽ നിന്ന് ബാറ്ററി മോഷണം നടത്തുന്ന രണ്ടുപേർ പിടിയിൽ. ചുള്ളി അയ്യമ്പുഴ കോലാട്ടുകുടി വീട്ടിൽ ബിനോയി (40), പോഞ്ഞാശ്ശേരി അഞ്ജനത്ത് വീട്ടിൽ നൗഷാദ് (57) എന്നിവരാണ് പെരുമ്പാവൂർ പൊലീസിന്‍റെ പിടിയിലായത് . ജനുവരി പതിനെട്ടിന് പുലർച്ചെയാണ് പോഞ്ഞാശ്ശേരി, മരോട്ടിച്ചോട് ഭാഗങ്ങളിൽ നിന്നായി രണ്ട് ടോറസ് ലോറികളിൽ നിന്ന് ബാറ്ററികൾ മോഷണം പോയത്. തുടർന്ന് പെരുമ്പാവൂർ പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികളെ ചെമ്പറക്കിയിൽ നിന്ന് പിടികൂടിയത്.

ബിനോയിക്ക് പെരുമ്പാവൂർ പുത്തൻകുരിശ്, അയ്യമ്പുഴ കാലടി , അങ്കമാലി, ഹിൽപാലസ്, ചാലക്കുടി തുടങ്ങിയ സ്റ്റേഷനുകളിലായി 25 ഓളം മോഷണക്കേസുകൾ ഉണ്ട്. പത്ത് ദിവസം മുമ്പാണ് ബിനോയ് മോഷണക്കേസിൽ തൊടുപുഴ മുട്ടം ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. നൗഷാദ് രണ്ടുമാസം മുമ്പ് അനധികൃത മദ്യ വില്പന നടത്തിയ കേസിൽ ജയിലിൽ പോയിരുന്നു. ജയിലിൽ വച്ച് പരിചയപ്പെട്ട ഇവർ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ഒരുമിച്ച് മോഷണം നടത്തുകയായിരുന്നു. മോഷ്ടിച്ച ബാറ്ററികൾ ചാലക്കുടിയിൽ നിന്ന് പൊലീസ് കണ്ടെടുത്തു. ഇൻസ്പെക്ടർ ആർ.രഞ്ജിത്ത്, എസ്.ഐമാരായ ഒ.എ രാധാകൃഷ്ണൻ , എൻ.പി ശശി, എ.എസ്.ഐമാരായ പി.എ അബ്ദുൽ മനാഫ്, എം.എൻ ബിനു, സി.പി.ഒ കെ.എ അഭിലാഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com