ബിജെപി നേതാവിന്റെ ക്ലിനിക്കിനു നേരെ പെട്രോള്‍ ബോംബ് ആക്രമണം

മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പ്രദേശം സന്ദര്‍ശിക്കാനിരിക്കെയാണ് ആക്രമണം നടന്നത്
Petrol bomb attack

ക്ലിനിക്കിനു നേരെ പെട്രോള്‍ ബോംബ് ആക്രമണം

Updated on

ചണ്ഡിഗഢ്: പഞ്ചാബിലെ ഭട്ടിന്‍ഡയില്‍ ബിജെപി നേതാവിന്റെ ക്ലിനിക്കിനു നേരെ പെട്രോള്‍ ബോംബ് ആക്രമണം. പ്രാദേശിക നേതാവായ ഡോ. തര്‍സെം ഗാര്‍ഗിന്റെ ക്ലിനിക്കിനു നേരെയാണ് ആക്രമണം നടന്നത്. ആളപായമില്ല. മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പ്രദേശം സന്ദര്‍ശിക്കാനിരിക്കെയാണ് ആക്രമണം നടന്നത്.

തിങ്കളാഴ്ച രാത്രി മുഖംമൂടി ധരിച്ചെത്തിയ രണ്ടു പേരാണ് ആക്രമണം നടത്തിയത്. ഗേറ്റിനു സമീപം എത്തിയ ഇവര്‍ ക്ലിനിക്കിലേക്ക് പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. ഇതിനുശേഷം ഉടന്‍ തന്നെ സ്ഥലത്തു നിന്ന് കടന്നുകളഞ്ഞു. സംഭവസമയം ഡോ. തര്‍സെം ഗാര്‍ഗ് ക്ലിനിക്കില്‍ ഉണ്ടായിരുന്നു. തനിക്ക് ആരുമായും ശത്രുതയില്ലെന്നും ഭീഷണിയൊന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മുമ്പ് ആം ആദ്മി പാര്‍ട്ടിയിലായിരുന്നു ഡോ. തര്‍സെം ഗാര്‍ഗ് പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലെ ഭിന്നതയെ തുടര്‍ന്ന് ബിജെപിയില്‍ ചേരുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് ജില്ലാ പൊലീസ് മേധാവി നരീന്ദര്‍ സിങ് പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com