50 രൂപയ്ക്ക് ഇന്ധനം അടിച്ചു, പണം നൽകിയില്ല; പെട്രോൾ‌ പമ്പ് ജീവനക്കാർക്ക് മർദനം

പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കാനെത്തിയ യുവാക്കളാണ് പമ്പ് ജീവനക്കാരെ മർദിച്ചത്
petrol pump workers beaten up in kayamkulam

50 രൂപയ്ക്ക് ഇന്ധനം അടിച്ചു, പണം നൽകിയില്ല; പെട്രോൾ‌ പമ്പ് ജീവനക്കാർക്ക് മർദനം

representative image

Updated on

ആലപ്പുഴ: പെട്രോൾ പമ്പ് ജീവനക്കാരെ യുവാക്കൾ മർദിച്ചതായി പരാതി. കായംകുളത്താണ് സംഭവം. പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കാനെത്തിയ യുവാക്കളാണ് പമ്പ് ജീവനക്കാരെ മർദിച്ചത്.

സംഭവത്തിൽ സ്ഥലത്തെ സിസിടിവി ദ‍ൃശ‍്യങ്ങൾ കേന്ദ്രീകരിച്ചും പ്രദേശത്തെ ഗൂണ്ടാ സംഘങ്ങളെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.

യുവാക്കൾ ലഹരി ഉപയോഗിച്ചിരുന്നതായി സംശയമുണ്ടെന്നാണ് ജീവനക്കാർ പമ്പ് ഉടമയോട് പറഞ്ഞത്. 50 രൂപ‍യ്ക്ക് ഇന്ധനം നിറയ്ക്കാനായിരുന്നു യുവാക്കൾ പമ്പിലെത്തിയത്.

എന്നാൽ, ഇന്ധനം അടിച്ച ശേഷം കൈയിൽ പണമില്ലെന്ന് യുവാക്കൾ ജീവനക്കാരോട് പറഞ്ഞു. ഇത് ചോദ‍്യം ചെയ്തതിനാണ് പമ്പ് ജീവനക്കാരെ മർദിച്ചതെന്നാണ് പരാതി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com