ലഹരിമരുന്നുമായി ഫാർമസിസ്റ്റ് പിടിയിൽ

വിദ്യാർഥികൾക്കും യുവാക്കൾക്കും വിതരണം ചെയ്യുന്നതിന് എത്തിച്ചതായിരുന്നു ഇവ
Pharmacist arrested selling drugs kottayam

മിനു മാത്യു

Updated on

കോട്ടയം: നഗരത്തിൽ വൻ ലഹരിമരുന്ന് വേട്ട. 300 ലധികം നൈട്രോസെപ്പാം ഗുളികകളുമായി ഫാർമസിസ്റ്റിനെ എക്സൈസ് പിടികൂടി. നട്ടാശേരി സ്വദേശി മിനു മാത്യുവിനെയാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്റ്റർ പി.ജി. രാജേഷിന്‍റെ നേതൃത്വത്തിലെ സംഘം അറസ്റ്റ് ചെയ്തത്.

നഗരമധ്യത്തിൽ മാമൻ മാപ്പിള ഹാളിന് സമീപത്തു നിന്നാണ് ഇയാളെ പിടികൂടിയത്. വിദ്യാർഥികൾക്കും യുവാക്കൾക്കും വിതരണം ചെയ്യുന്നതിന് എത്തിച്ചതായിരുന്നു വീര്യംകൂടിയ ലഹരി മരുന്ന് ഗുളികകൾ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com