വിവാഹ ഫോട്ടോഗ്രാഫർമാർക്ക് വധുവിന്‍റെ ബന്ധുക്കളുടെ മർദനം | Video

ഇടുക്കി മാങ്കുളത്ത് വിവാഹത്തിനു ഫോട്ടോ എടുക്കാൻ എറണാകുളത്തുനിന്നെത്തിയ നിതിൻ, ജെറിൻ എന്നിവരെയാണ് വധുവിന്‍റെ ബന്ധുക്കൾ മർദിച്ചത്

അടിമാലി: ഇടുക്കി മാങ്കുളത്ത് വിവാഹത്തിനു ഫോട്ടോ എടുക്കാനെത്തിയവരെ വധുവിന്‍റെ ബന്ധുക്കൾ ക്രൂരമായി മർദിച്ചെന്നു പരാതി. എറണാകുളത്തുനിന്നെത്തിയ നിതിൻ, ജെറിൻ എന്നിവർക്കാണ് മർദനമേറ്റത്. അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്നാർ പൊലീസ് കേസെടുത്തിട്ടുണ്ട്.

വിവാഹത്തിന്‍റെ തലേന്നു രാത്രി, അതായത് തിങ്കളാഴ്ച രാത്രി, നിതിനും ജെറിനും വധുവിന്‍റെ ബന്ധുക്കൾ താമസ സൗകര്യം ഒരുക്കിയ റിസോർട്ട് മുറിയിലിരുന്ന് മറ്റു ചില ബന്ധുക്കൾ മദ്യപിക്കുന്നുണ്ടായിരുന്നു. ഇതെക്കുറിച്ചുള്ള പരാതിയാണ് പ്രശ്നത്തിന്‍റെ തുടക്കം. മുറി കൈയേറി മദ്യപിച്ച ബന്ധുക്കൾ നിതിനെ മുറിക്കു പുറത്തിറക്കി മർദിച്ചു. സംഭവത്തെക്കുറിച്ച് പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

എന്നാൽ, വിവാഹത്തിനു ഫോട്ടോ എടുത്ത ശേഷം ഫോട്ടോഗ്രാഫർമാർ വരനെയും വധുവിനെയും ഇക്കാര്യങ്ങൾ അറിയിച്ചു. ഇതോടെ നിതിനും ജെറിനും മടങ്ങിപ്പോയ കാർ പിന്തുടർന്നെത്തിയ ബന്ധുക്കൾ വഴിയിൽ തടഞ്ഞ് വീണ്ടും മർദിക്കുകയായിരുന്നു.

Trending

No stories found.

More Videos

No stories found.