
മലപ്പുറം: തിരൂർ താനൂരിൽ (malappuram) കടയിൽ നിന്ന് വാങ്ങിയ ഒരു പാക്കറ്റ് ക്രീം ബണ്ണിൽ ഗുളികകൾ (pills) കണ്ടെത്തി. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. ബൺ കഴിക്കാനായി പൊട്ടിച്ചപ്പോഴാണ് വെള്ള നിറത്തിലുള്ള 10 ൽ അധികം ഗുളികകൾ കണ്ടെത്തിയത്. കമ്പനി ഉടമയെ വിവരമറിയിച്ചതിനെ തുടർന്ന് കടയിൽ ബാക്കിയുള്ളവ തിരിച്ചു കൊണ്ടുപോയി
വെളുത്ത നിറത്തിലുള്ള ഗുളികകൾ എന്തിനുള്ളതെന്നും എങ്ങനെ ഇത് ബണ്ണിനകത്ത് എത്തിയെന്നും ഇതുവരെ വ്യക്തമല്ല. പഞ്ചായത്ത് അംഗം സംഭവം കുടുംബാരോഗ്യ കേന്ദ്രത്തിൽ വിവരം അറിയിച്ചു. ഫുഡ് സേഫ്റ്റി വകുപ്പിനെ അറിയിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി. ഗുളിക കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നടത്തണമെന്നും ആളുകൾ ആവശ്യപ്പെട്ടു.