കോട്ടയത്ത് ട്രെയ്നിൽ നിന്നും 21 ലക്ഷം രൂപയുടെ കുഴൽ പണം പിടികൂടി

റെയ്ൽവേ പൊലീസും കേരള പൊലീസും ചേർന്നാണ് കുഴൽപണം പിടികൂടിയത്
കോട്ടയത്ത് ട്രെയ്നിൽ നിന്നും 21 ലക്ഷം രൂപയുടെ കുഴൽ പണം പിടികൂടി

കോട്ടയം: ട്രെയ്നിൽ നിന്നും 21 ലക്ഷം രൂപയുടെ കുഴൽ പണം പിടികൂടി. സീറ്റിനടിയിൽ നിന്നുമാണ് പേപ്പർ കവറിൽ പൊതിഞ്ഞ നിലയിൽ പണം കണ്ടെത്തിയത്. റെയ്ൽവേ പൊലീസും കേരള പൊലീസും ചേർന്നാണ് കുഴൽപണം പിടികൂടിയത്

പൊലീസ് സംഘം പിടികൂടുന്നതിനിടയിൽ പ്രതികൾ തങ്ങളുടെ പക്കൽ ഉണ്ടായിരുന്ന ഒരു ബണ്ടിൽ പണം ട്രെയ്നിൽ തന്നെ ഉപേക്ഷിച്ചു. ഈ പണമാണ് കോട്ടയത്ത് കാരയ്ക്കൽ എക്സ്പ്രസിൻ്റെ എ.സി കോച്ച് 47-ാം നമ്പർ സീറ്റിനടിയിൽ നിന്ന് പേപ്പർ കവറിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്. 21 ലക്ഷം രൂപയാണ് കോട്ടയത്ത് നിന്നും റെയ്ൽവേ പൊലീസും, കേരളാ പൊലീസും ചേർന്ന് പിടികൂടിയത്. പണം കോടതിയ്ക്ക് കൈമാറുമെന്ന് പൊലീസ് പറഞ്ഞു.

Trending

No stories found.

Latest News

No stories found.