'ക്ലാസില്‍ കയറാത്ത വിവരം അധ്യാപികയോട് പറഞ്ഞു';കണ്ണൂരിൽ പ്ലസ് വൺ വിദ്യാർഥിക്ക് ക്രൂരമർദ്ദനം

സംഭവത്തിൽ 11 പേർക്കെതിരെ തലശ്ശേരി പൊലീസ് കെസെടുത്തിട്ടുണ്ട്
'ക്ലാസില്‍ കയറാത്ത വിവരം അധ്യാപികയോട് പറഞ്ഞു';കണ്ണൂരിൽ പ്ലസ് വൺ വിദ്യാർഥിക്ക് ക്രൂരമർദ്ദനം
Updated on

കണ്ണൂർ: പ്ലസ് വൺ വിദ്യാർഥിക്ക് നേരെ സഹപാഠികളുടെ ക്രൂര മർദ്ദനം. കണ്ണൂർ തലശ്ശേരിയിലാണ് സംഭവം. പ്ലസ് വൺ വിദ്യാർഥി ഷാമിൽ ലത്തീഫിനാണ് സഹപാഠികളിൽ നിന്നും ക്രൂര മർദ്ദനം ഏൽക്കേണ്ടി വന്നത്. ഷാമിലിനെ വിട്ടിൽ നിന്നും വിളിച്ചിറക്കി ചിറക്കരയിൽ നിർമ്മാണത്തിലിരിക്കുന്ന മറ്റൊരു വീട്ടിലെത്തിച്ചാണ് സഹപാഠികളുടെ ക്രൂരത.

സംഭവത്തിൽ 11 പേർക്കെതിരെ തലശ്ശേരി പൊലീസ് കെസെടുത്തിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം. സഹപാഠികളായ വിദ്യാർഥികൾ ക്ലാസിൽ കയറാതെ കറങ്ങി നടന്ന വിവരം ക്ലാസ് അധ്യാപികയോട് പറഞ്ഞെന്ന കാരണത്താലാണ് ഷമിലിനെ സഹപാഠികൾ മർദ്ദിച്ചത്.

മർദ്ദനത്തിൽ പരിക്കേറ്റ ഷമിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഷമിലിന്‍റെ കൈക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിനു പിന്നാലെ ഷമിലിന്‍റെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. ഇവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 9 പേർ 18 വയസ് തികയാത്തവരാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com