'പപ്പാ നിങ്ങൾ മാത്രമാണ് എന്‍റെ മരണത്തിന് കാരണം'; ആത്മഹത്യക്കുറിപ്പെഴുതി പ്ലസ് വൺ വിദ്യാർഥിനി തൂങ്ങിമരിച്ചു

സുഹൃത്തുക്കൾ കിടക്കാനായി റൂമിൽ തിരികെയെത്തിയപ്പോഴാണ് ദിവ്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്
'പപ്പാ നിങ്ങൾ മാത്രമാണ് എന്‍റെ മരണത്തിന് കാരണം'; ആത്മഹത്യക്കുറിപ്പെഴുതി പ്ലസ് വൺ വിദ്യാർഥിനി തൂങ്ങിമരിച്ചു

രാജ്കോട്ട്: പ്ലസ് വൺ വിദ്യാർഥിനിയെ ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഗുജറാത്തിലെ പോർബന്ദർ സ്വദേശി ദിവ്യ രമേശ് (16) ആണ് ആത്മഹത്യ ചെയ്തത്. രാജ്കോട്ട് ദൊരാജിയിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു.

പെൺകുട്ടിയുടെ മുറിയിൽ നിന്ന് ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. "പപ്പാ നിങ്ങൾ മാത്രമാണ് എന്‍റെ മരണത്തിന് കാരണം.ഞാൻ നിങ്ങളെ വെറുക്കുന്നു പപ്പാ. നിങ്ങൾ ഒരിക്കലും എന്നെ ഒരു മകളായി പരിഗണിച്ചിട്ടില്ല. വഴക്കുപറ‍യാനും മറ്റുള്ളവരോട് ഉത്തരവിടാനും മാത്രമേ നിങ്ങൾക്കറിയുള്ളൂ. അമ്മ മാത്രമാണ് എന്നെ സ്നേഹിച്ചിരുന്നത്. എന്നോട് ക്ഷമിക്കൂ അമ്മ. ഇത്രയും ടെൻഷനിൽ എനിക്ക് ഇനിയും ജീവിക്കാൻ വയ്യ. എന്‍റെ കണ്ണിൽ നിന്ന് വീണ ഓരോ കണ്ണുനീരിനും ഞാൻ പ്രതികാരം ചെയ്യും. എന്‍റെ ആത്മാവിന് ഒരിക്കലും സമാധാനമുണ്ടാകില്ല."- എന്നാണ് പെൺകുട്ടി തന്‍റെ ആത്മഹത്യക്കുറിപ്പിൽ പറയുന്നത്.

റോയൽ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയായ ദിവ്യയെ വെള്ളിയാഴ്ച രാത്രിയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി ഭക്ഷണം കഴിഞ്ഞ് വിദ്യാർഥികളെല്ലാം പഠനത്തിനായി സ്റ്റഡിഹാളിലേക്ക് പോയെങ്കിലും ദിവ്യമാത്രം പോയിരുന്നില്ല. ശേഷം സുഹൃത്തുക്കൾ കിടക്കാനായി റൂമിൽ തിരികെയെത്തിയപ്പോഴാണ് ദിവ്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com