തിരുവനന്തപുരം: മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് വിവിധ വകുപ്പുകളിലായി മൂന്നു തവണ മരണം വരെ കഠിന തടലിന് ശിക്ഷിച്ച് കോടതി. തിരുവനന്തപുരം പോക്സോ ജില്ലാ കോടതിയുടേതാണ് വിധി. 1.90 ലക്ഷം രൂപ പിഴയും ചുമതചത്തി. ഇതിൽ 1.5 ലക്ഷം രൂപ കുട്ടിക്ക് നൽകണം.
കുട്ടിക്ക് ഒന്നര വയസുള്ളപ്പോൾ അമ്മ മരിച്ചതാണ്. ഒന്നാം ക്ലാസില്‍ പഠിക്കുന്ന സമയം മുതല്‍ മുപ്പത്തിയേഴുകാരനായ പിതാവ് ലൈംഗികമായി പീഡിപ്പിച്ചെന്നാണു കേസ്. പിതാവിന്‍റെ ഉപദ്രവം സഹിക്കനാവാതെ വന്നതോടെ കുട്ടി വിവരം ക്ലാസ് ടീച്ചറെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് കേസെടുത്ത് പിതാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസ് റിപ്പോര്‍ട്ട് ചെയ്ത ദിവസം മുതൽ കുട്ടി ജുവൈനൈൽ ഹോമിലാണുള്ളത്.