പോക്സോ കേസിൽ ട്യൂഷൻ അധ്യാപകന് 33 വർഷം കഠിനതടവും പിഴയും

പുത്തൻതോപ്പ് സ്വദേശി സെബാസ്റ്റ്യൻ ഷൈജു (33) വിനെയാണ് ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്
പോക്സോ കേസിൽ ട്യൂഷൻ അധ്യാപകന് 33 വർഷം കഠിനതടവും പിഴയും
Updated on

തിരുവനന്തപുരം: 14 കാരിക്കുനേരെ ലൈംഗികാതിക്രമം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ട്യൂഷൻ അധ്യാപകന് 33 വർഷം കഠിനതടവും 60000 രൂപ പിഴയും. പുത്തൻതോപ്പ് സ്വദേശി സെബാസ്റ്റ്യൻ ഷൈജു (33) വിനെയാണ് ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.

ട്യൂഷൻ എടുത്ത് വന്നിരുന്ന വീട്ടിലെ പെൺകുട്ടിയോടാണ് പ്രതി മോശമായി പെരുമാറിയത്. ട്യൂഷൻ സമയത്ത് കുട്ടിയെ ലൈംഗികമായി പീഡനത്തിനിരയാക്കിയിരുന്നു. പീന്നിട് വിവരം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയെ വീഡിയോ ചാറ്റ് ചെയ്യാൻ പ്രേരിപ്പിച്ചു. ഇതിന്‍റെ സ്ക്രീൻ ഷോട്ട് സൂക്ഷിച്ച പ്രതി പെൺകുട്ടിയുടെ പേരിൽ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടിത്തി വീണ്ടും ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു എന്നതാണ് കേസ്.

logo
Metro Vaartha
www.metrovaartha.com