പോക്സോ കേസ് പ്രതി നിരപ‌രാധി, വെറുതെ വിട്ട് കോടതി

POCSO case accused found innocent, acquitted by court
പോക്സോ കേസ് പ്രതി നിരപ‌രാധി, വെറുതെ വിട്ട് കോടതി file

മൂവാറ്റുപുഴ: 6 വയസുകാരി പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് ആരോപിക്കപ്പെട്ട പോക്സോ കേസ് പ്രതിയെ കുറ്റകാരനല്ലെന്ന് കണ്ട് മൂവാറ്റുപുഴ പോക്സോ കോടതി വെറുതെ വിട്ടു. ബന്ധുവായ പ്രതി പെൺകുട്ടിയെ ലൈംഗിക പീഡനത്തിനും ബലാൽസംഗത്തിനും ഇരയാക്കി എന്ന ആരോപണത്തിന്‍റെ അടിസ്ഥാനത്തിനത്തിലാണ് പാലക്കുഴ സ്വദേശിയായ അനീഷ് കേസിൽ പ്രതിയാക്കപെട്ടത്.

പ്രതിയുടെ ബന്ധുവായ പെൺകുട്ടിയും മാതാവും അനീഷിന്‍റെ വീട്ടിൽ താമസിച്ചുകൊണ്ടിരുന്ന കാലയളവിൽ ഒന്നിലധികം തവണ പീഡനത്തിനിരയാക്കെയെന്നായിരുന്ന ഇയാൾക്കെതിരെയുള്ള ആരോപണം. കോടതി മുമ്പാകെ നടത്തിയ തെളിവെടുപ്പിൽ പ്രതി കുറ്റക്കാരനല്ലെന്ന് കോടതിക്ക് ബോദ്ധ്യം വരുകയായിരുന്നു. ഇതേ തുടർന്നാണ് അനീഷിനെ വെറുതെ വിട്ടത്. പ്രതിക്കുവേണ്ടി അഡ്വ. കെ.ആർ. സുനിൽകുമാർ ഹാജരായി.

Trending

No stories found.

Latest News

No stories found.