കൂട്ടുകാരന്‍റെ മകനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; പ്രതിക്ക് 23 വർഷം കഠിന തടവും പിഴയും

വെട്ടുകാട് പൊഴിക്കര സ്വദേശി രതീഷ് എന്ന ശേഖരനെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്
pocso case accused gets 23 years sentenced to prison and fined thiruvananthapuram

രതീഷ്

Updated on

തിരുവനന്തപുരം: കൂട്ടുകാരന്‍റെ മകനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 23 വർഷം കഠിന തടവും 55,000 രൂപ പിഴയും ശിക്ഷ. വെട്ടുകാട് പൊഴിക്കര സ്വദേശി രതീഷ് എന്ന ശേഖരനെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. പിഴ ഒടുക്കാത്ത പക്ഷം 13 മാസം അധിക കഠിന തടവ് അനുഭവിക്കണം.

2019ലായിരുന്നു വിഷയത്തിനാസ്പദമായ സംഭവം. കൂട്ടുകാരന്‍റെ മകനായ 13 കാരനെ പ്രതിയായ ശേഖരൻ സംഭവ ദിവസം കുട്ടിയുടെ വീട്ടിലെത്തുകയും മദ‍്യപിച്ച ശേഷം അവിടെ കിടന്നുറങ്ങുകയും തുടർന്ന് രാത്രിയോടെ കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്.

കുട്ടിയുടെ പിതാവ് സംഭവം അറിഞ്ഞാൽ പ്രതിയുമായി വഴക്കുണ്ടാക്കുമെന്ന ഭയം കാരണം കുട്ടി ആരോടും പുറത്തു പറഞ്ഞില്ല. പിന്നീട് സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിനിടെയാണ് കുട്ടി വിവരം തുറന്ന് പറയുന്നത്. പിന്നാലെ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com