പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 54 വർഷം കഠിനതടവും പിഴയും

തൃശൂർ പോർക്കുളം സ്വദേശി സന്തോഷിനെയാണ് കുന്നംകുളം പോക്സോ കോടതി ശിക്ഷിച്ചത്
sexual assault case accused gets 54 years imprisonment and fine

സന്തോഷ്

Updated on

തൃശൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 54 വർഷം കഠിനതടവും 1,4000 രൂപ പിഴയും ശിക്ഷ. തൃശൂർ പോർക്കുളം സ്വദേശി സന്തോഷിനെയാണ് കുന്നംകുളം പോക്സോ കോടതി ശിക്ഷിച്ചത്.

പിഴത്തുകയിൽ 1 ലക്ഷം രൂപ കുട്ടിക്ക് കൈമാറണമെന്നും വിധിയിൽ പറ‍യുന്നു. 2024 ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം.

ക്ഷേത്രത്തിൽ പാട്ട് വച്ച സമയം കളിക്കുകയായിരുന്ന കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി പാടശേഖരത്ത് വച്ച് പീഡിപ്പിക്കുകയായിരുന്നു.

‌ചെളിപ്പുരണ്ട് വരുന്ന കുട്ടിയെ കണ്ട മാതാപിതാക്കൾ വിവരം തിരക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പിന്നീട് കുന്നംകുളം പൊലീസിൽ പരാതി നൽകുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com