pocso case accused gets imprisonment and fine taliparamba

സി.ജെ. ജിബിൻ

പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതിക്ക് ജീവപര‍്യന്തം, അമ്മയ്ക്കും ശിക്ഷ

കേസിൽ രണ്ടാം പ്രതിയായ യുവാവിന്‍റെ അമ്മയ്ക്ക് 1 വർഷം തടവും 1,000 രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്
Published on

തളിപ്പറമ്പ്: പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ പ്രതിക്ക് ജീവപര‍്യന്തം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ. ജീവപര‍്യന്തത്തിനു പുറമെ 12 വർഷം കൂടി അധിക തടവ് അനുഭവിക്കണം.

കേസിൽ രണ്ടാം പ്രതിയായ യുവാവിന്‍റെ അമ്മയ്ക്ക് 1 വർഷം തടവും 1,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. ഒന്നാം പ്രതിയായ സി.ജെ. ജിബിൻ, അമ്മ മിനി ജോസ് എന്നിവർക്കെതിരേയാണ് തളിപ്പറമ്പ് പോക്സോ കോടതി ശിക്ഷ വിധിച്ചത്.

സമൂഹമാധ‍്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ തട്ടിക്കൊണ്ടുപോയി വീട്ടിൽ വച്ച് പീഡിപ്പിച്ചുവെന്നും പിറ്റേ ദിവസം രാവിലെ പ്രതിയുടെ അമ്മ മിനി ജോസും മറ്റ് ബന്ധുക്കളും ചേർന്ന് പെൺകുട്ടിയെ മർദിച്ചക്കുകയും കെട്ടിത്തൂക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു കേസ്. 2022ലായിരുന്നു സംഭവം നടന്നത്. ഇതിൽ മൂന്ന് നാല് പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു.

logo
Metro Vaartha
www.metrovaartha.com