വീട്ടിൽ അതിക്രമിച്ച് കയറി 11 കാരിയെ പീഡിപ്പിച്ചു; പ്രതിക്ക് കഠിന തടവും പിഴയും ശിക്ഷ

കൊടകര സ്വദേശി ശിവനെയാണ് (54) ഇരങ്ങാലക്കുട അതിവേഗ സ്പെഷ‍്യൽ കോടതി ശിക്ഷിച്ചത്
pocso case accused gets imprisonment and fine thrissur

വീട്ടിൽ അതിക്രമിച്ച് കയറി 11 കാരിയെ പീഡിപ്പിച്ചു; പ്രതിക്ക് കഠിന തടവും പിഴയും ശിക്ഷ

file

Updated on

തൃശൂർ: പോക്സോ കേസിൽ പ്രതിക്ക് 7 വർഷം കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കൊടകര സ്വദേശി ശിവനെയാണ് (54) ഇരങ്ങാലക്കുട അതിവേഗ സ്പെഷ‍്യൽ കോടതി ശിക്ഷിച്ചത്. പിഴയൊടുക്കാത്ത പക്ഷം ഒരു വർഷവും 3 മാസവും അധിക തടവ് അനുഭവിക്കണം.

2020ലായിരുന്നു കേസിനാസ്പദമായ സംഭവം. ബന്ധുവീട്ടിൽ ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്ന 11 വയസുകാരിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ചുവെന്നാണ് കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com