
പത്തനംതിട്ട: അടൂരിൽ പോക്സോ കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ. അടൂർ പന്നിവിഴ സ്വദേശി നാരായണൻകുട്ടി (72) ആണ് ആത്മഹത്യ ചെയ്തത്.
2019 ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. വിചാരണ തുടങ്ങാനിരിക്കെ പ്രതി ആത്മഹത്യ ചെയ്യുകയായിരുന്നു. താൻ നിരപരാധിയാണെന്ന് കുറിച്ചുകൊണ്ടുള്ള ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെടുത്തു.