
കെ. വി. തോമസ്
കോതമംഗലം: മുന്‍ കൗണ്‍സിലര്‍ കെ.വി.തോമസിനെതിരെ വീണ്ടും പോക്‌സോ കേസ്. ആദ്യം പരാതി നൽകിയ പെൺകുട്ടിയുടെ ബന്ധുവായ കുട്ടിയെ കാറില്‍ വച്ച് ലൈംഗിക അതിക്രമത്തിനിരയായി എന്നാണ് പുതിയ പരാതി. കുറ്റകൃത്യം നടന്നത് ഇടുക്കി ജില്ലയിൽ ആയതിനാല്‍ കോതമംഗലം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഇടുക്കിയിലെ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും.
ആദ്യ പോക്‌സോ കേസിന് പിന്നാലെ കെ.വി. തോമസിനെ കൗണ്‍സിലര്‍ സ്ഥാനത്ത് നിന്നും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സിപിഎം പുറത്താക്കിയിരുന്നു. നിലവിൽ ജയിലിലാണ്.