
കാസർഗോഡ്: കാഞ്ഞങ്ങാട് ടൂഷ്യന്‍ ആധ്യപികയ്ക്കെതിരെ പൊലീസ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു.
വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണിൽ അശ്ലീല വിഡിയോകൾ കാണിച്ചെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. കാഞ്ഞങ്ങാട് നഗരത്തിൽ ദേവന്‍ റോഡിന് സമീപത്തെ വീട്ടിൽ കുട്ടികൾക്ക് ട്യൂഷന്‍ എടുക്കുന്ന അധ്യാപികയ്ക്കെതിരെയാണ് കേസ്.
7-ാം ക്ലാസിൽ പഠിക്കുന്ന 4 വിദ്യാർത്ഥികളുടെ പരാതിയിലാണ് കേസ്. സ്കൂൾ അധ്യാപകർ സംഭവം അറിഞ്ഞതോടെയാണ് പൊലീസിൽ പരാതിയെത്തിയത്. വിദ്യാർത്ഥികളുടെ പരാതിയിലാണ് കേസ്. സംഭവത്തിൽ അധ്യാപികയ്ക്കെതിരെ 3 കേസുകളാണ് പൊലീസ് എടുത്തത്.