വ്ളോഗർ മുകേഷ് നായർക്കെതിരേ പോക്സോ കേസ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സമ്മതം കൂടാതെ, അർധ നഗ്നയായി ഫോട്ടോ എടുക്കുകയും, ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയുമായിരുന്നു.
POCSO case against vlogger Mukesh Nair

വ്ലോഗർ മുകേഷ് നായർ

Updated on

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അർധനഗ്നയാക്കി ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിന് പ്രമുഖ വ്ളോഗർ മുകേഷ് നായർക്കെതിരേ പോക്സോ കേസ്. കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് കോവളം പൊലീസ് കേസെടുത്തത്. കോവളത്തെ റിസോർട്ടിൽ‌ വച്ച് കഴിഞ്ഞ ഒന്നര മാസം മുൻപായിരുന്നു ചിത്രീകരണം.

പ്രായപൂർത്തിയാകാത്ത കുട്ടിയെ ചിത്രീകരണത്തിനായി എത്തിക്കുകയും കുട്ടിയുടെ സമ്മതമില്ലാതെ അർധ നഗ്നയായി ഫോട്ടോ എടുക്കുകയും, ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയുമായിരുന്നു.

ഇത് കുട്ടിയിൽ മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കിയെന്നും ചിത്രീകരണ സമയത്ത് കുട്ടിയുടെ ദേഹത്ത് അനുമതിയില്ലാതെ സ്പർശിച്ചുവെന്നും പൊലീസിൽ മാതാപിതാക്കൾ പരാതി നൽകി.

ഇതിന്‍റെ അടിസ്ഥാനത്തിലാണ് മുകേഷ് നായർക്കെതിരേ പൊലീസ് പോക്സോ പ്രകാരം കേസെടുത്തത്. എന്നാൽ, പ്രതിയെ ഇതുവരെ പൊലീസിന് പിടികൂടാൻ സാധിച്ചിട്ടില്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com