
മുംബൈ: 14 വയസുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഇരുപത്തിനാലുകാരനു ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി. പെണ്‍കുട്ടിയും ആണ്‍കുട്ടിയും സ്വമേധയാ ഒരുമിച്ച് നാല് ദിവസം താമസിക്കുകയായിരുന്നു. പെണ്‍കുട്ടിക്ക് അവളുടെ പ്രവൃത്തിയുടെ അര്‍ഥമറിയാന്‍ മതിയായ അറിവും കാര്യശേഷിയുമുണ്ടെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതി ഉത്തരവ്.
പ്രതിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണുണ്ടായിരുന്നതെന്നും തന്‍റെ പ്രവൃത്തികളെക്കുറിച്ച് തനിക്ക് അറിയാമെന്നും പ്രതിക്കൊപ്പം മൂന്നു പകലും രാത്രിയും ഒരുമിച്ച് താമസിച്ചുവെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. മാതാപിതാക്കളുടെ അറിവില്ലാതെയാണ് പെണ്‍കുട്ടി കാമുകനൊപ്പം പോയത്.
പോക്‌സോ നിയമത്തിലെ 4,6,8 വകുപ്പുകള്‍ പ്രകാരം ശിക്ഷാര്‍ഹമായ കുറ്റകൃത്യങ്ങള്‍ കര്‍ശനമാണെങ്കിലും പ്രതിക്കു ജാമ്യം നല്‍കുന്നതിനു തടസമല്ലെന്ന് കോടതി പറഞ്ഞു.