
ഷാനവാസ്
ഹരിപ്പാട്: ആലപ്പുഴയിൽ പോക്സോ കേസിൽ ഒളിവിൽ പോയ പ്രതി പിടിയിൽ. തൃക്കുന്നപ്പുഴ മരക്കാർ പറമ്പിൽ ഷാനവാസിനെയാണ് തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റു ചെയ്തത്. വിദേശത്തും മറ്റ് ജില്ലകളിലുമായി ഒളിവിൽ കഴിയുകയായിരുന്ന ഷാനവാസിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
വിദേശത്തു നിന്നും നാട്ടിലെത്തിയ പ്രതി ഒളിവിൽ കഴിയുകയായിരുന്നു. തുടർന്ന് വീണ്ടും കരിപ്പൂർ വിമാനത്താവളം വഴി വിദേശത്തേക്ക് കടക്കാൻ ശ്രമം നടത്തിയപ്പോഴാണ് പൊലീസ് ഇയാളെ പിടികൂടിയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.