
റായ്പൂർ: ചത്തീസ്ഗഡിലെ റായപൂരിൽ രക്ഷാബന്ധൻ ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങിയ സഹോദരിമാർ കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തിൽ ബിജെപി പ്രദേശിയ നേതാവിന്‍റെ മകനടക്കം 10 പേരെ പൊലീസ് അറസ്റ്റു ചെയ്തു.
ആഘോഷം കഴിഞ്ഞ് മടങ്ങവെ മൂന്നംഗസംഘം ഇവരെ തടയുകയായിരുന്നു. തുടർന്ന് ഇവരുടെ പക്കൽ നിന്നും പണവും മൊബൈൽ ഫോണും അടക്കം മോഷ്ടിക്കുകയും ചെയ്ത ശേഷം പെൺകുട്ടികളെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പ്രതികൾ ബലാത്സംഗം ചെയ്യുകയായിരുന്നു. പെൺകുട്ടികൾക്കൊപ്പം ഇവരിലൊരാളുടെ കാമുകനും ഉണ്ടായിരുന്നു. ഇയാൾക്കും ഗുരുതരമായി പരിക്കേറ്റതായാണ് വിവരം.