സ്റ്റേഷനിൽ ഒളി ക്യാമറ വച്ച് വനിതാ പൊലീസ് വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തി; പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ദൃശ്യങ്ങൾ പകർത്തിയ ശേഷം ഇത് അയച്ചു നൽകി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയായിരുന്നു
police arrested for recording female police officer changing clothes with hidden camera at station

വൈശാഖ ്

Updated on

ഇടുക്കി: പൊലീസ് സ്റ്റേഷനിൽ ഒളി ക്യാമറ വച്ച് വനിതാ പൊലീസ് വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ പൊലീസുകാരൻ അറസ്റ്റിൽ. വണ്ടിപ്പെരിയാർ സ്റ്റേഷനിലെ പൊലീസുകാരനായ വൈശാഖാണ് പിടിയിലായത്.

ഇടുക്കി സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനോടു ചേർന്ന്, വനിതാ പൊലീസുകാർ വസ്ത്രം മാറുന്ന മുറിയിൽ ഇയാൾ ഒളി ക്യാമറ വച്ച് ദൃശ്യങ്ങൾ പകർത്തുകയായിരുന്നു.

തുടർന്ന് ഈ ദൃശ്യങ്ങൾ കാട്ടി വനിത ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി. പൊലീസ് ഉദ്യോഗസ്ഥ ഇതെക്കുറിച്ച് വനിതാ സെല്ലിൽ പരാതി നൽകി. പിന്നാലെ നടത്തിയ അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിൽ വൈശാഖിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇയാളുടെ ഫോൺ പരിശോധിച്ചതിൽ നിന്ന്, വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിൽ നേരത്തെ ജോലി ചെയ്തിട്ടുള്ള കൂടുതൽ വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ നഗ്നചിത്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവർ വസ്ത്രം മാറുന്നതിന് ഏർപ്പെടുത്തിയ റൂമിൽ ഒളിക്യാമറ വെക്കുകയും ഇത് മൊബൈലിൽ കണക്റ്റ് ചെയ്യുകയുമായിരുന്നു.

സൈബർ കുറ്റം ഉൾപ്പെടെ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com