സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടി;  പ്രതി അറസ്റ്റിൽ

സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടി; പ്രതി അറസ്റ്റിൽ

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
Published on

ഇടുക്കി: അടിമാലി സർവ്വീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ. 200 ഏക്കർ സ്വദേശി മരോട്ടിക്കുഴിയിൽ ഫിലിപ്പ് തോമസ് (63) ആണ് അറസ്റ്റിലായത്.

ഏകദേശം രണ്ട് തവണയായി മൂന്നു ലക്ഷത്തിനടുത്ത് രൂപയാണ് ഇയാൾ തട്ടിയത്. ശനിയാഴ്ച ഉച്ചയോടെ ആറര പവൻ സ്വർണം പണയപ്പെടുത്തി 2 ലക്ഷം രൂപ കൈക്കലാക്കിയിരുന്നു. സംശയം തോന്നിയ ബാങ്ക് ജീവനക്കാരൻ പണയമുതൽ പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് മനസ്സിലായത്. ഉടൻ തന്നെ പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

ഇതിനു മുമ്പും ഇയാൾ ബാങ്കിന്ന് പണയം വച്ച് പണം കൈക്കലാക്കിയിരുന്നു. ഈ മാസം 3 ന് പണയംവെച്ച ഉരുപ്പടി പരിശോധിച്ചപ്പോൾ അതും മുക്കുപണ്ടമായിരുന്നു. അന്ന് 93000 രൂപയാണ് കൈപ്പറ്റിയത്. ഇതോടെ ബാങ്ക് സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത പ്രതിയെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

logo
Metro Vaartha
www.metrovaartha.com