വളപട്ടണം പൊലീസ് സ്റ്റേഷനിലെ വാഹനങ്ങൾക്കു തീയിട്ടു: മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പൊക്കി

ഷമീമിന്‍റെ ആക്രമണത്തിൽ പൊലീസുകാർക്കും പരുക്കേറ്റിട്ടുണ്ട്
വളപട്ടണം പൊലീസ് സ്റ്റേഷനിലെ വാഹനങ്ങൾക്കു തീയിട്ടു: മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പൊക്കി
Updated on

കണ്ണൂർ: കണ്ണൂർ വളപട്ടണം പൊലീസ് സ്റ്റേഷനിലെ വാഹനങ്ങൾക്കു തീയിട്ട കാപ്പ കേസ് പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിലായി. കണ്ണൂർ കക്കാട് സ്വദേശി വി. വി ഷമീം എന്ന ചാണ്ടി ഷമീമാണു പിടിയിലായത്. ഏറെ നേരത്തെ മൽപ്പിടുത്തത്തിനൊടുവിലാണു ഷമീമിനെ കസ്റ്റഡിയിലെടുക്കാനായത്. ഷമീമിന്‍റെ ആക്രമണത്തിൽ പൊലീസുകാർക്കും പരുക്കേറ്റിട്ടുണ്ട്.

ഇന്നു പുലർച്ചെ മൂന്നു മണിയോടെയാണു പൊലീസ് സ്റ്റേഷനിലെ വാഹനങ്ങൾക്കു ഷമീം തീയിട്ടത്. നാലോളം വാഹനങ്ങൾ കത്തി നശിച്ചു. വിവിധ കേസുകളിലായി പിടിച്ചെടുത്ത വാഹനങ്ങളാണിവ. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണു തീയിട്ടതു ഷമീമാണെന്നു തിരിച്ചറിഞ്ഞത്. തളിപ്പറമ്പിൽ നിന്നും അഗ്നിശമനാ സേന എത്തിയാണ് തീയണച്ചത്.

കേസിൽ പ്രതിയാക്കിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഷമീം പൊലീസ് സ്റ്റേഷനിലെത്തി ബഹളം വയ്ക്കുകയും പൊലീസ് ഉദ്യോഗസ്ഥനെ കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com